Post Category
ബദല്‍ യാത്ര സൗകര്യങ്ങളും സംവിധാനങ്ങളും പ്രയോജനപ്പെടുത്തണം
ആലപ്പുഴ: പുളിങ്കുന്ന് പഞ്ചായത്ത് ആറ്, ഏഴ് വാര്‍ഡുകള്‍ക്ക് ഇടയിലുള്ള പുത്തന്‍ തോടിനു കുറുകെ നിലവിലുള്ള പാലം പൊളിച്ച് പുതിയ പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്തുത തോട്ടിലൂടെയുള്ള ജലഗതാഗതവും പാലത്തിലുടെ കാല്‍നടയാത്ര ഉള്‍പ്പെടെയുള്ള ഗതാഗതവും പൂര്‍ണ്ണമായും നിരോധിച്ചു. പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കി, ഗതാഗതം പുനരാരംഭിക്കുന്നതുവരെ ബദല്‍ യാത്ര സൗകര്യങ്ങളും സംവിധാനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments