Skip to main content

സംരംഭകത്വ ബോധവൽക്കരണ ക്ലാസ് 13ന്

 

സംരംഭക വർഷത്തിന്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് പരിധിയിലെ ആറളം, അയ്യൻകുന്ന്, പായം, തില്ലങ്കേരി, കീഴല്ലൂർ, കൂടാളി പഞ്ചായത്തുകളിലെയും ഇരിട്ടി, മട്ടന്നൂർ മുനിസിപ്പാലിറ്റികളിലെയും സംരംഭകർക്കായി ഡിസംബർ 13ന് രാവിലെ 10 മണിക്ക് ഇരിട്ടി ബ്ലോക്ക് കോൺഫറൻസ് ഹാളിൽ സംരംഭകത്വ ബോധവത്കരണ ക്ലാസ് നടത്തും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് റൂഡ്സെറ്റ് ഫാക്കൽറ്റി അഭിലാഷ് നാരായണൻ ക്ലാസെടുക്കും. ഫോൺ: 8848125026, 8606081732, 8921667326

date