Skip to main content

സ്‌ക്രൈബ് സേവനം ആവശ്യമുള്ളവർ അപേക്ഷിക്കണം

 

ഡിസംബർ 21ന് രാവിലെ 7.15 മുതൽ 9.15 വരെ പി എസ് സി നടത്താൻ നിശ്ചയിച്ചിട്ടുള്ള സെയിൽസ് അസിസ്റ്റന്റ്, അസിസ്റ്റന്റ്/പി എസ് സി/ഓഡിറ്റർ എസ് ബി സി ഐ ഡി (309/2018, 057/2018, 315/2019) എന്നീ തസ്തികകളിലേക്കുള്ള ബിരുദതല മുഖ്യ പരീക്ഷക്ക് സ്‌ക്രൈബിന്റെ സേവനം ആവശ്യമുള്ള ഭിന്നശേഷി വിഭാഗം ഉദ്യോഗാർത്ഥികൾ  ജില്ലാ പി എസ് സി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഹാൾടിക്കറ്റ് ലഭിച്ച് ഏഴ് ദിവസത്തിനകം ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. നിശ്ചിത തീയതിക്ക് ശേഷമുള്ള അപേക്ഷ പരിഗണിക്കില്ലെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

 

date