Skip to main content

ഖാദി ബോർഡ് :  ലേബർ കോടതി വിധിക്ക് ഹൈക്കോടതി സ്റ്റേ

 

ദിവസ വേതനക്കാരിയായ കെ കെ നിഷയെ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ  തിരിച്ചെടുക്കണമെന്ന ലേബർ കോടതി വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ബോർഡിന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ പ്രവർത്തിക്കുന്ന വില്പന ശാലയിൽ റിബേറ്റ് സീസണിലേക്ക് മാത്രമായാണ് ഇവരെ നിയമിച്ചതെന്ന് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിന് ശേഷം ബോർഡ് ഇവരെ ഒഴിവാക്കിയിരുന്നു. നിഷയെ തിരിച്ചെടുക്കണമെന്ന ലേബർ കോടതിയുടെ ഉത്തരവാണ്  സ്റ്റേ ചെയ്തത്.

date