Skip to main content

വിവരാവകാശ കമീഷൻ തെളിവെടുപ്പ് ഡിസംബർ 17ന്

 

സംസ്ഥാന വിവരാവകാശ കമീഷൻ മലപ്പുറത്ത് ഡിസംബർ 17ന് തെളിവെടുപ്പ് നടത്തും.കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10.30 ന് ആരംഭിക്കും.

സംസ്ഥാന വിവരാവകാശ കമീഷണർ എ.എ. ഹക്കിം നേതൃത്വം നൽകും.ജില്ലയിൽ സമർപ്പിക്കപ്പെട്ട വിവരാവകാശ അപേക്ഷകളിലെ രണ്ടാം അപ്പീലുകളാണ് പരിഗണിക്കുക.

അപേക്ഷകരും ബന്ധപ്പെട്ട ഓഫീസർമാരും ഒന്നാം അപ്പീൽ അധികാരികളും കമ്മിഷനെ ബോധിപ്പിക്കാനുള്ള രേഖകളും തെളിവുകളുമായി ഹാജരാകണം. ഓഫീസർമാർ സ്റ്റാറ്റസ് റിപ്പോർട്ട് ഹാജരാക്കണമെന്നും കമ്മിഷൻ സെക്രട്ടറി അറിയിച്ചു.

 

date