Skip to main content

കേരളോത്സവം :ഗെയിംസ് ഇനങ്ങൾക്ക് തുടക്കമായി 

 

 

 ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഗെയിംസ് ഇനങ്ങൾക്ക് തുടക്കമായി . സംസ്ഥാന യുവജന ബോർഡും ജില്ലാ പഞ്ചായത്തും  സംയുക്തമായി നടത്തുന്ന മത്സരത്തിൽ ജില്ലയിലെ 15 ബ്ലോക്കുകളിൽ നിന്നും 12 നഗരസഭയിൽ നിന്നുമായി മത്സരാർത്ഥികൾ പങ്കെടുക്കുന്നത് . മലപ്പുറം എം എസ് പി എൽ പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മത്സരം ജില്ലാ കലക്ടർ വി. ആർ പ്രേംകുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി ഹാരിസ് , കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ മേച്ചേരി,വേങ്ങര ബ്ലോക്ക് പ്രസിഡന്റ് ബേ നസീർ ടീച്ചർ , പ്രോഗ്രാം ഓഫീസർ ടി എസ് ലൈജു തുടങ്ങിയവർ പങ്കെടുത്തു.ക്രിക്കറ്റ് മത്സരം കാരാത്തോട് ഇൻകം സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മുത്തേടം ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി പി ഹാരിസ് , ജില്ലാ സെക്രട്ടറി അബ്ദുൽ റഷീദ് എന്നിവർ പങ്കെടുത്തു.

 

 ഇരുമ്പിളിയും മുന്നേർ സ്പോർട്സ് കോൺഗ്രസിൽ നടന്ന വോളിബോൾ മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 

 എം കെ റഫീഖ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എപി സാബിഹ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി വി മനാഫ് സാഹിബ് , ടി പി ഹാരിസ് , മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാൻ ,ഇരുമ്പിളിയും പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് ഫസീല ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

date