ജോബ് ഫെയര്‍ 17 ന്
അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവൃത്തി പരിചയത്തിനും അനുസൃതമായി മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പോരൂര്‍ ഗ്രാമ പഞ്ചായത്ത് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഐ.സി.ടി അക്കാദമി, ഫൂച്ചര്‍ ലീപ്പുമായി സഹകരിച്ച് ഡിസംബര്‍ 17 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ പോരൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ (ചെറുകോട്) വെച്ചാണ് മേള നടക്കുക. പ്രമുഖ സ്ഥാപനങ്ങള്‍, ബാങ്കിങ്, ഐടി, എഞ്ചിനീയറിംഗ്, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അക്കൗണ്ടിങ്, ക്ലറിക്കല്‍, മാനേജ്മന്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം വ്യത്യസ്ത തൊഴിലവസരങ്ങളുണ്ട്. 18 വയസ്സ് പൂര്‍ത്തിയാക്കിയ, ജില്ലക്കകത്ത് നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ www.jobfair.plus/porur എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 16-നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 7593852229.
- Log in to post comments