Post Category
സഞ്ചരിക്കുന്ന ലോക് അദാലത്ത്
കണ്ണൂര്‍ ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 20 മുതല്‍ 27 വരെ സാധാരണക്കാര്‍ക്ക് സൗജന്യ നിയമ സേവനവും നിയമസഹായവും നല്‍കുന്നതിനായി വിവിധ കേന്ദ്രങ്ങളില്‍ അദാലത്ത് നടത്തുന്നു. ജഡ്ജ്, അഭിഭാഷകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് സഞ്ചരിക്കുന്ന ലോക് അദാലത്തിന്റെ ഭാഗമാകുക.
കുടുംബ പ്രശ്നങ്ങള്‍, വഴി തര്‍ക്കങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍ തുടങ്ങി മധ്യസ്ഥതയിലൂടെ പരിഹരിക്കാന്‍ കഴിയുന്ന ഏത് പ്രശ്നവും നിയമകുരുക്കുകള്‍ ഒഴിവാക്കി പരിഹരിക്കാന്‍ അദാലത്തിലൂടെ കഴിയും. നിയമസേവനം ആവശ്യമുള്ളവര്‍ കണ്ണൂര്‍ കോടതി പരിസരത്തുള്ള താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയില്‍ ഡിസംബര്‍ 19നകം പരാതി സമര്‍പ്പിക്കണം. ഫോണ്‍: 9446822297, 9895273712.
date
- Log in to post comments