Skip to main content

വനിതാ കമ്മീഷൻ സിറ്റിംഗ് :  22 പരാതികള്‍ തീര്‍പ്പാക്കി

 

      
      സംസ്ഥാന വനിതാ കമ്മിഷൻ എറണാകുളം ജില്ലാ സിറ്റിംഗിൽ 22 പരാതികൾ തീർപ്പാക്കി. ആറ് പരാതികൾ വിശദമായ റിപ്പോർട്ടിനായി അയച്ചു.

        എറണാകുളം വൈ.എം.സി.എ ഹാളിൽ നടന്ന സിറ്റിംഗിൽ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, ഡയറക്ടർ പി.ബി രാജീവ് എന്നിവർ പരാതികൾ കേട്ടു. കുടുംബ പ്രശ്നങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, സാമ്പത്തികവുമായി ബന്ധപ്പെട്ട പരാതികള്‍, ഗാർഹിക പീഡന പരാതികൾ തുടങ്ങി വ്യത്യസ്ഥങ്ങളായ പരാതികളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. സിറ്റിംഗ് ബുധനാഴ്ചയും (ഡിസംബർ 14) തുടരും.

date