Skip to main content
ഫോട്ടോ: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ സമ്മാനാര്‍ഹരായ കുലുക്കല്ലൂര്‍ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രമണി അനുമോദിക്കുന്നു.

സംസ്ഥാന സ്‌കൂള്‍ കായികമേള വിജയികളെ അനുമോദിച്ചു

 

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ്ജൂനിയര്‍ വിഭാഗം വിജയികളായ കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ത്ഥികളെ ഗ്രാമപഞ്ചായത്ത് അനുമോദിച്ചു. കൊപ്പം ഗവ ഹൈസ്‌കൂളിലെ ഒന്‍പത്, പത്ത് ക്ലാസ് വിദ്യാര്‍ത്ഥികളായ കെ.എസ് സഞ്ജയ് (ഹൈ ജമ്പ്-സ്വര്‍ണം), ടി.പി രഞ്ജിമ (ലോങ് ജമ്പ്-വെള്ളി), മണ്ണയങ്കോട് എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പി. നിഖിത (സബ് ജൂനിയര്‍ വിഭാഗത്തില്‍ 400 മീറ്റര്‍-വെള്ളി) എന്നിവരെയാണ് അനുമോദിച്ചത്. പരിപാടിയില്‍ പരിശീലകരായ ചാലിശ്ശേരി ഗവ സ്‌കൂള്‍ കായികാധ്യാപകന്‍ ഹരിദേവന്‍, കുലുക്കല്ലൂര്‍ യു.പി സ്‌കൂള്‍ കായികാധ്യാപകന്‍ ബഷീര്‍ എന്നിവരെയും ആദരിച്ചു. മുളയങ്കാവ് സെന്ററില്‍ നടന്ന പരിപാടി കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രമണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ ഇസഹാക്ക് അധ്യക്ഷനായി. കൊപ്പം ഗവ ഹൈസ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍, അധ്യാപകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date