ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച 28 ന്
ജില്ലാ ആശുപത്രി പരിസരത്ത് പ്രവര്‍ത്തിക്കുന്ന മെഡികെയര്‍സിന്റെ നിയന്ത്രണത്തിലുള്ള വിവിധ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഷോപ്പുകളില്‍ ഫാര്‍മസിസ്റ്റുമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 28 ന് നടക്കും. ആറ് ഒഴിവുകളാണ് ഉള്ളത്. കേരള സര്‍ക്കാര്‍ അംഗീകരിച്ച ബി.ഫാം/ഡി.ഫാം യോഗ്യത, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 36 നും മധ്യേ. അപേക്ഷകര്‍ ജില്ലാ ആസ്ഥാനത്തുനിന്നും 20 കി.മീ. ദൂരപരിധിയില്‍ താമസിക്കുന്നവരായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പ്രായത്തില്‍ ഇളവും മുന്‍ഗണനയും ലഭിക്കും. ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഡിസംബര്‍ 28 ന് രാവിലെ 11 ന് മെഡികെയര്‍സ് ഓഫീസ്/ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 0491 2537024.
- Log in to post comments