Skip to main content

ലഹരി വിരുദ്ധ ഫുട്‌ബോള്‍ മത്സരം നടത്തി

 

ചിറ്റൂര്‍ ഐ.ടി.ഐ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് ചിറ്റൂര്‍ പഠന ഉപകേന്ദ്രമായ ഇന്‍ഫോലിങ്‌സ് ചിറ്റൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'ജീവിതമാണ് ലഹരി, ഫുട്‌ബോളാണ് ഹരം, പഠനമാണ് മുഖ്യം എന്ന പേരില്‍ ഫുട്‌ബോള്‍ മത്സരം നടത്തി. ഇന്റോ-നേപ്പാള്‍ ഇന്‍വിറ്റേഷനല്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്റര്‍, 400 മീറ്റര്‍ ഹഡില്‍സ് ഇനങ്ങളില്‍ സ്വര്‍ണമെഡല്‍ നേടിയ കെ. വിനീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ചിറ്റൂര്‍ സ്റ്റേ ഫിറ്റ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ ഇന്‍ഫോലിങ്‌സ് ചിറ്റൂരിലെയും ചിറ്റൂര്‍ ഐ.ടി.ഐയിലെയും പരിശീലനാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനവിതരണം ചിറ്റൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജെ. മാത്യു നിര്‍വഹിച്ചു. ചിറ്റൂര്‍ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ ടി.പി വിനോദ് അധ്യക്ഷനായി. പി.ആര്‍ നിഷ, പി. ഗീത എന്നിവര്‍ പങ്കെടുത്തു.
 

date