Post Category
ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിൽ അംഗമായ ആറു മാസത്തിൽ കൂടുതൽ അംശദായ കുടിശ്ശിക കാരണം അംഗത്വം റദ്ദായവർക്ക് കുടിശ്ശികത്തുക പിഴ സഹിതം ഒടുക്കി റദ്ദായ അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം നൽകുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ അറിയിച്ചു. അവസാന തിയ്യതി ആഗസ്റ്റ് 16. ഈ അവസരം വിനിയോഗിക്കാൻ കുടിശ്ശിക ഒടുക്കുന്നതിന്റെ മുൻമാസത്തിൽ പതിനായിരം രൂപ മുഖവിലയുള്ള ഭാഗ്യക്കുറി ടിക്കറ്റുകൾ വാങ്ങിയതിന്റെ അംഗീകൃത ബില്ലുകളും വിൽപ്പന കണക്കും ഹാജരാക്കേണ്ടതും അംശദായ കുടിശ്ശിക തുക പിഴ സഹിതം ഒടുക്കേണ്ടതുമാണ്.
date
- Log in to post comments