ചരിത്രരേഖാ സര്‍വെ ഉപഹാരം നല്‍കി
ജില്ലാ സാക്ഷരതാ മിഷന്‍ നടത്തിയ ചരിത്രരേഖാ സര്‍വെയില്‍ മികച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ പഠനകേന്ദ്രങ്ങള്‍ക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നല്‍കി. ജില്ലയിലെ തുല്യതാപഠന കേന്ദ്രത്തിലെ ലീഡര്‍മാരുടെ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലയില്‍ നടന്നുവരുന്ന പത്താംതരം, ഹയര്‍സെക്കന്ററി പഠന പ്രവര്‍ത്തനങ്ങള്‍, ക്ലാസ് സംഘാടനം എന്നിവയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് സംസ്ഥാന സാക്ഷരതാ മിഷന്‍ അസി.ഡയറക്ടര്‍ അയ്യപ്പന്‍ നായര്‍ മറുപടി നല്‍കി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി. സുധാകരന്‍, ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, അനിതാ കിഷോര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതീ മേനോന്‍ ജില്ലാ കോഓഡിനേറ്റര്‍ സജിതോമസ്, ആര്‍.രമേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ 151 പഠന കേന്ദ്രത്തിലെ ലീഡര്‍മാര്‍, നോഡല്‍ പ്രേരക്മാര്‍ എന്നിവര്‍ പങ്കെടുത്തു. ചരിത്രരേഖ റിപ്പോര്‍ട്ട് ഒന്നാം സ്ഥാനം ജി.എച്ച്.എസ് കരിപ്പോള്‍ (കുറ്റിപ്പുറം ബ്ലോക്ക്) രണ്ടാം സ്ഥാനം. പി.പി.എം.എച്ച്.എസ്.എസ്. കൊട്ടുകര(കെണ്ടോട്ടി മുന്‍സിപ്പാലിറ്റി) മൂന്നാം സ്ഥാനം വി.എം.എച്ച്.എസ് മൊറയൂര്‍ എന്നീ പഠനകേന്ദ്രങ്ങള്‍ കരസ്ഥമാക്കി.
- Log in to post comments