ഓണത്തിന് മുന്നോടിയായി എക്‌സൈസ് പരിശോധന കര്‍ശനമാക്കി
ആഗസ്റ്റ് ഒന്നു മുതല്‍ 31 വരെ എക്‌സൈസ് വകുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് പ്രഖ്യാപിച്ച് പരിശോധനകള്‍ കര്‍ശനമാക്കി. ഓണക്കാല ആഘോഷങ്ങള്‍ക്കായി വ്യാജമദ്യത്തിന്റെ നിര്‍മ്മാണവും സ്പിരിറ്റ് ശേഖരിക്കലും മയക്ക്മരുന്ന് വിപണനവും മുന്നില്‍ കണ്ടാണ് പരിശോധന.
പോലീസ്, ഫോറസ്റ്റ്, റെയില്‍വേ പോലീസ്, റവന്യൂ വിഭാഗങ്ങളും പരിശോധനയില്‍ പങ്ക് ചേരും. കോട്ടയം എക്‌സൈസ് ഡിവിഷനാഫീസ് കേന്ദ്രീകരിച്ച് ഒരു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. പൊതുജനങ്ങളില്‍ നിന്നുളളള പരാതികളും ഇന്‍ഫര്‍മേഷനുകളും ഉടന്‍ പരിശോധിക്കുവാനുളള സംവിധാനമുണ്ടാകും.
ജില്ലയിലെ വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം, പൊന്‍കുന്നം, പാലാ സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ച് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ പ്രവര്‍ത്തനം നടത്തും. വ്യാജമദ്യ നിര്‍മ്മാണം തടയുന്നതിനായി വന മേഖലയിലും പുഴയോരങ്ങളിലും കായല്‍ മേഖലകളിലും തുരുത്തുകളിലും അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലും അന്യ സംസ്ഥാന തൊഴിലാളി ക്യമ്പുകളിലും പരിശോധന നടത്തും.
സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുളള കടകളിലും പാന്‍മസാല, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന കര്‍ശനമായി തടയും. ട്രെയിന്‍ മാര്‍ഗ്ഗമുളള മദ്യ-മയക്കുമരുന്ന് കടത്ത് തടയുന്നതിനായി റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സുമായി ചേര്‍ന്ന് പരിശോധനകള്‍ നടത്തും.
കളള്ഷാപ്പുകള്‍, ബാറുകള്‍, ബിയര്‍ പാര്‍ലറുകള്‍, ബീവറേജസ് കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പുകളും നിരന്തരം പരിശോധിക്കും. മദ്യത്തിന്റെ സാമ്പിളുകള്‍ ദിവസവും ശേഖരിച്ച് തിരുവനന്തപുരം ഗവണ്‍മെന്റ് കെമിക്കല്‍ ലാബില്‍ അയച്ച് രാസപരിശോധന നടത്തും. സഞ്ചരിക്കുന്ന മൊബൈല്‍ ലാബുകള്‍ കളളുഷാപ്പുകളില്‍ നിന്നും സാമ്പിളെടുത്ത് നേരിട്ട് പരിശോധനയ്ക്ക് വിധേയമാക്കും.
ബീവറേജസ് വെയര്‍ ഹൗസിലും മദ്യഷോപ്പുകളിലും മദ്യ ലഭ്യത ഉറപ്പാക്കും. മെഡിക്കല്‍ ഷോപ്പുകളിലെ കുറിപ്പടി ഇല്ലാതെ ലഹരിയുണ്ടാക്കുന്ന മരുന്നുകളും, ഗുളികകളും വില്‍ക്കുന്നില്ല, ആഘോഷങ്ങള്‍ക്ക് മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നില്ല എന്നുറപ്പുവരുത്തുവാന്‍ മെഡിക്കല്‍ ഷോപ്പുകള്‍ പരിശോധിക്കും. കളള്ഷാപ്പുകളിലും ബാര്‍, ബിയര്‍ പാര്‍ലറുകളിലും മദ്യത്തോടൊപ്പം വിളമ്പുന്ന ആഹാരത്തിന്റെ ഗുണനിലവാരം പരിശോധിക്കുവാന്‍ ഓരോ നിയോജകമണ്ഡലടിസ്ഥാനത്തിലും ചേര്‍ന്ന് പരിശോധന നടത്തും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും മയക്കുമരുന്നും, സ്പിരിറ്റും വ്യാജമദ്യവും വാഹനങ്ങളിലൂടെ കടത്തുന്നില്ല എന്നുറപ്പുവരുത്തും. പുത്തന്‍കായല്‍, ചീര്‍പ്പുങ്കല്‍, കരിമഠം, വെട്ടികാട്, മലരിക്കല്‍ ഭാഗങ്ങളില്‍ പോലീസുമായി ചേര്‍ന്ന് കായല്‍ പരിശോധനകള്‍ നടത്തും. മുന്‍കാല സ്പിരിറ്റ്, വ്യാജമദ്യ,മയക്കുമരുന്ന് കടത്ത് പ്രതികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് പരിശോധിച്ച് നടപടിയെടുക്കും. അനധികൃത മദ്യമയക്കുമരുന്ന് നിര്‍മ്മാണം, വില്‍പ്പന, സൂക്ഷിപ്പ്, കടത്തിക്കൊണ്ടുപോകല്‍ സംബന്ധിച്ച വിവരങ്ങള്‍ അടുത്തുളള എക്‌സൈസ് ഓഫീസില്‍ അറിയിക്കാവുന്നതാണ്.
പൊതുജനങ്ങള്‍ക്ക് അനധികൃത മദ്യമയക്കുമരുന്ന് ഇടപാടുകള്‍ സംബന്ധിച്ചുളള വിവരങ്ങള്‍ താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ വിളിച്ചറിയിക്കാവുന്നതാണ്.
എക്‌സൈസ് ഡിവിഷന്‍ ഓഫീസ് ആന്റ്
എക്‌സൈസ് കണ്‍ട്രോള്‍റൂം -0481 -2562211
(ടോള്‍ ഫ്രി നമ്പര്‍ -18004252818)
എക്‌സൈസ് സര്‍ക്കിള്‍ ആഫീസ്, കോട്ടയം - 0481 2583091 9400069508
എക്‌സൈസ് സര്‍ക്കിള്‍ ആഫീസ്, ചങ്ങനാശ്ശേരി - 0481 2422741 9400069509
എക്‌സൈസ് സര്‍ക്കിള്‍ ആഫീസ്, പൊന്‍കുന്നം - 04828 221412 9400069510
എക്‌സൈസ് സര്‍ക്കിള്‍ ആഫീസ്, പാലാ - 04822 212235 9400069511
എക്‌സൈസ് സര്‍ക്കിള്‍ ആഫീസ്, വൈക്കം - 04829 231592 9400069512
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കോട്ടയം - 0481 2583801 9400069506
അസി. എക്‌സൈസ് കമ്മീഷണര്‍,കോട്ടയം - 9496002865
(കെ.ഐ.ഒ.പി.ആര്‍-1638/18)
- Log in to post comments