സ്പർശം 2023 : ഭിന്നശേഷി കലോത്സവം ഉദ്ഘാടനം ചെയ്തു
വരാപ്പുഴ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവമായ സ്പർശം 2023 സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കലോത്സവം സംഘടിപ്പിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനം സിനിമാതാരം ധർമ്മജൻ ബോൾഗാട്ടി നിർവഹിച്ചു.
വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചു റാണി ജോസഫ് യോഗത്തിന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ യേശുദാസ് പറപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ റാണി മത്തായി, പ്രിയ ഭരതൻ, ഹാൻസൺ മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി പോളി, മെമ്പർമാരായ ജാൻസി ടോമി, അമ്പിളി സജീവൻ, അനിൽകുമാർ, മിനി ബോബൻ, ബെർലിൻ പാവനത്തറ,ഷീല ടെല്ലസ്, എൻ.എസ് സ്വരൂപ്, എം.പി ലിജു, സുസ്മിത സുനിൽ, ഷീല അശോകൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്വേതാ ജിത്ത്, അസിസ്റ്റന്റ് സെക്രട്ടറി എം.എ ആന്റണി തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ കലാകായിക മത്സരങ്ങളും സമ്മാനദാനവും ചടങ്ങിൽ നടന്നു.
- Log in to post comments