അറിയിപ്പുകൾ-2
പൊതുമേഖലാ വ്യവസായ സ്ഥാപന മാധ്യമ റിപ്പോര്‍ട്ട്: അവാര്‍ഡിന് എന്‍ട്രി നല്‍കാം
കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മാധ്യമ റിപ്പോര്‍ട്ട് അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. സംസ്ഥാന വ്യവസായ വകുപ്പാണ് പുരസ്കാരം നല്‍കുന്നത്. അച്ചടി-ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രത്യേകമായാണ് ബഹുമതികള്‍. ഒന്നാം സമ്മാനം 50,000 രൂപ, ശില്പം പ്രശസ്തിപത്രം. രണ്ടാം സമ്മാനം 25,000 രൂപ, ശില്പം, പ്രശസ്തിപത്രം. 2021ലെയും 2022ലെയും കലണ്ടര്‍ വര്‍ഷത്തെ മാധ്യമ റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുക. സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയെയും നേട്ടങ്ങളെയും സംബന്ധിച്ച ഏതു സ്വഭാവത്തിലെ റിപ്പോര്‍ട്ടുകളും അയയ്ക്കാം. എന്‍ട്രിയുടെ 3 കോപ്പികള്‍ ബയോഡേറ്റ, പത്രത്തിന്റെ ഒറിജിനല്‍ എന്നിവ ഉള്‍പ്പടെ അയയ്ക്കണം. ദൃശ്യമാധ്യമ അവാര്‍ഡിനുള്ള എന്‍ട്രികള്‍ ഡി.വി.ഡിയിലോ പെന്‍ ഡ്രൈവിലോ ലഭ്യമാക്കേണ്ടതാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എന്‍ട്രികള്‍ അയയ്ക്കാം. സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി - 30 എന്ന വിലാസത്തില്‍ എന്‍ട്രികള്‍ ഫെബ്രുവരി 20നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2422275 എന്ന ഫോണ്‍ നമ്പറിലോ secretarykma.gov@gmail.com എന്ന ഇ-മെയില്‍ ഐഡിയിലോ ബന്ധപ്പെടാം. വെബ്സൈറ്റ് www.keralamediaacademy.org
അംശാദായം അടയ്ക്കണം
കേരള മദ്രസ്സ അധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ മുഴുവന്‍ അധ്യാപകരും 2022-2023 സാമ്പത്തിക വര്‍ഷത്തെ അംശാദായം മാര്‍ച്ച് 10 ന് മുന്‍പായി അടക്കേണ്ടതാണെന്ന് കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2966577.
- Log in to post comments