Post Category
തിമിര രോഗ നിര്‍ണയ ക്യാമ്പ് ഓഗസ്റ്റ് ഒന്‍പതിന്
ജില്ലയിലെ മുതിര്‍ന്ന പൗരന്മാര്ക്കായി മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സബ് കലക്ടറുടെ കാര്യാലയത്തിന്റെയും ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ഒരു തിരിവെട്ടം എന്ന പേരില്‍ സൗജന്യ തിമിര രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഒന്‍പതിന് രാവിലെ 10 മുതല്‍ നീണ്ടകര താലൂക്ക് ആശുപത്രിയിലാണ് ക്യാമ്പ്.
എന്‍. വിജയന്‍പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സൗജന്യ തിമിര ശസ്ത്രക്രിയയും തുടര്‍ ചികിത്സയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നടത്തുന്നതിന് മുന്‍ഗണനാ ക്രമത്തില്‍ സൗകര്യം ഒരുക്കും.
(പി.ആര്.കെ. നമ്പര്‍ 1794/18)
date
- Log in to post comments