Skip to main content

അക്ഷരലക്ഷം പരീക്ഷ നാളെ (ഓഗസ്റ്റ് 5) 

സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിലുള്ള അക്ഷരലക്ഷം പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് അഞ്ചിന് കുലശേഖരപുരം പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി നിര്‍വ്വഹിക്കും. രാവിലെ 10 മുതല്‍ 12 വരെയാണ് പരീക്ഷ.

കേരളത്തെ 2021 ഓടെ പരിപൂര്‍ണ സാക്ഷരതയിലെത്തിക്കുന്നതിന് ലക്ഷ്യമിടുന്ന പരീക്ഷ ജില്ലയിലെ 170 കേന്ദ്രങ്ങളില്‍ 4210 പേര്‍ എഴുതും. സാക്ഷരതാമിഷന്‍ വിദ്യാകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന വാര്‍ഡുകളില്‍ നടത്തിയ സര്‍വേ വഴി കണ്ടെത്തിയ പഠിതാക്കള്‍ക്കളെ പ്രത്യേക സാക്ഷരതാ പാഠാവലി തയ്യാറാക്കി പരിശീലിപ്പിച്ചാണ് പരീക്ഷക്ക് തയ്യാറാക്കിയത്. 

(പി.ആര്‍.കെ. നമ്പര്‍ 1797/18)

date