ഓണാഘോഷം: 24 മണിക്കുറും എക്സൈസ് കണ്‍ട്രോള്‍ റൂമുകള്‍
ഓണാഘോഷത്തിന്‍റെ ഭാഗമായി ജില്ലയിലെ അഞ്ച് സര്‍ക്കിള്‍ പരിധിയില്‍ 24 മണുക്കൂറം പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലൂടെ സംസ്ഥാനത്തിനകത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ കര്‍ശനമായ പരിശോധന നടത്തും. ഓണക്കാലത്ത് സ്പിരിറ്റ്, മറ്റ് വ്യാജമദ്യം എത്തിചേരാന്‍ സാധ്യതയുളള പ്രദേശങ്ങള്‍ കണ്ട് പിടിച്ച് പ്രത്യേക പരിശോധനകള്‍ നടത്തും. പൊലീസ്, ഫോറസ്റ്റ് വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തും. സ്ഥിരം കുറ്റവാളികളുടെ മേല്‍ പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിന് എക്സൈസ് ഷാഡോ ടീം വകുപ്പുമായി ചേര്‍ന്ന് പ്രത്യേക പരിശോധനകള്‍ നടത്തും. ജില്ലയില്‍ ടൂറിസ്റ്റ് പ്രാധാന്യമുളള സ്ഥലങ്ങളും അവിടേക്ക് വരുന്ന വാഹനങ്ങളും പ്രത്യേകം പരിശോധിക്കും.
പൊതുജനങ്ങള്‍ക്ക് മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളെ സംബന്ധിച്ച് രഹസ്യ വിവരങ്ങള്‍ താഴെ പറയുന്ന നമ്പറുകളിലേക്ക് നല്‍കാം. ഡെപ്യൂട്ടി എക്സൈസ് കമ്മിഷനര്‍ -9447178061, അസി.എക്സൈസ് കമ്മിഷനര്‍- 9496002869 കൂടാതെ എക്സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ചുളള കണ്‍ട്രോള്‍ റൂം -0491 2505897, താലൂക്ക് അടിസ്ഥാനത്തില്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ചുളള കണ്‍ട്രോള്‍ റൂമുകള്‍ പാലക്കാട്-0491 2539260, ആലത്തൂര്‍- 04922 222474, മണ്ണാര്‍ക്കാട്- 04924 225644, ഒറ്റപ്പാലം-0466 2244488, ചിറ്റൂര്‍- 04923 222272.
- Log in to post comments