Skip to main content

കെ.എസ്.ആർ.ടി.സി ഓൺലൈൻ റിസർവേഷൻ ഉദ്ഘാടനം ഇന്ന്

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ ആരംഭിക്കുന്ന ഓൺലൈൻ റിസർവേഷൻ ഇന്ന് (ഓഗസ്റ്റ് അഞ്ച്) വൈകിട്ട് അഞ്ചിന് ബസ് സ്റ്റേഷനിൽ പൊതുമരാമത്ത്- രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷൻ തോമസ് ജോസഫ് ആധ്യക്ഷ്യം വഹിക്കും. മുൻസിപ്പൽ കൗൺസിലർ റാണി രാമകൃഷ്ണൻ, കെ.എസ്.ആർ.ടി.സി ജില്ല ട്രാൻസ്‌പോർട്ട് ഓഫീസർ ആർ.രാജീവ്, പി.ആർ.അജിത്കുമാർ, എസ്.സായ്, കെ.എസ്.ആർ.ടി.സി ഡിപ്പോ എൻജിനീയർ ചിന്ന കറുപ്പസ്വാമി എന്നിവർ പങ്കെടുക്കും.

 

 

 (പി.എൻ.എ. 2171/2018)

 

തനി ഖാദി ഉല്പന്നങ്ങൾ വാങ്ങണമെന്ന് 

മന്ത്രി സുധാകരൻ·

date