Skip to main content

റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക്  രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷന്‍ 2018

    പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക് കോളേജിലെ ഒന്നാം വര്‍ഷ പ്രവേശനത്തിന് വിവിധ ബ്രാഞ്ചുകളില്‍ ഒഴിവുളള 73 സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് എട്ടിന് കോളജില്‍ നടക്കും. സ്‌പോട്ട് അഡ്മിഷന് റാങ്ക് ലിസ്റ്റില്‍ പേരുളളതും ഇതുവരെയായും  പ്രവേശനം ലഭിക്കാത്തതുമായ  എല്ലാ  വിദ്യാര്‍ഥിനികള്‍ക്കും നിലവില്‍ അഡ്മിഷന്‍ ലഭിച്ച് വിവിധ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവര്‍, നാലാമത്തെ ലിസ്റ്റില്‍ ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാതിരുന്നവര്‍, ആദ്യത്തെ മൂന്ന്  അലോട്ട്‌മെന്റുകളില്‍ പ്രവേശനം എടുക്കാതെ ഉയര്‍ന്ന ഓപ്ഷന്‍ നിലനിര്‍ത്തുകയും നാലാമത്തെ അലോട്ട്‌മെന്റില്‍ തൃപ്തികരമായ ബ്രാഞ്ച് ലഭിക്കാതിരിക്കുകയും  ചെയതവര്‍ എന്നിവര്‍ക്കും പങ്കെടുക്കാവുന്നതാണ്. 
    നിലവില്‍ അഡ്മിഷന്‍ പ്രക്രിയയില്‍നിന്ന് പുറത്ത് പോയവര്‍  സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാന്‍ യോഗ്യരല്ല. സ്‌പോട്ട് അഡ്മിഷനില്‍ അര്‍ഹരായ വിദ്യാര്‍ഥിനികള്‍  രക്ഷിതാവിനോടൊപ്പം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍/അഡ്മിഷന്‍ സ്ലിപ്പ്,   പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ടോ അധികാരപ്പെടുത്തിയ പ്രതിനിധി മുഖാന്തിരമോ അന്നേ ദിവസം രാവിലെ 9 നും 12 നും മധ്യേ കോളേജില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫീസ് ആനുകൂല്യത്തിന് അര്‍ഹരായവര്‍ ഏകദേശം 3100 രൂപയും മറ്റുളളവര്‍ 5700 രൂപയും കരുതേണ്ടതാണ്. വിശദവിവരങ്ങള്‍ www.polyadmission.org  ല്‍ ലഭിക്കും.   ഫോണ്‍: 9447953128, 9496846109.
 

date