Post Category
രാഷ്‌ട്രപതി സന്ദര്‍ശനം: ജില്ലാ കളക്‌ടര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി
ഇന്ത്യന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് തൃശൂര്‍ സന്ദര്‍ശനത്തിനെത്തുന്ന സ്ഥലങ്ങളിലെത്തി ജില്ലാ കളക്‌ടര്‍ ടി.വി. അനുപമ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. രാഷ്‌ട്രപതി എത്തുന്ന തൃശൂര്‍ ഗവ. കോളേജിലെ ഹെലിപ്പാഡ്, തൃശൂര്‍ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയം, ഗുരുവായൂര്‍ ഹെലിപ്പാഡ്, ശ്രീവത്സം ഗസ്റ്റ് ഹൗസ്, മമ്മിയൂര്‍ മഹാദേവ ക്ഷേത്രം എന്നിവ ജില്ലാകളക്‌ടര്‍ സന്ദര്‍ശിച്ചു. ഈ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കളക്‌ടര്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കി. എഡിഎം സി.ലതിക, സബ് കളക്‌ടര്‍ ഡോ. രേണുരാജ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും സന്നിഹിതരായി.
date
- Log in to post comments