കാലവര്‍ഷക്കെടുതി : കേന്ദ്രസംഘം 10 ന് ജില്ലയില്‍
കാലവര്‍ഷക്കെടുതിയില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഓഗസ്റ്റ് 10 ന് കേന്ദ്രസംഘം ജില്ലയില്‍ എത്തും. കേന്ദ്രസംഘത്തിലെ രണ്ടാമത്തെ ടീമാണ് ജില്ലയിലെ വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. രാവിലെ 9 മണിമുതല്‍ 9.30 വരെ സംഘം ജില്ലാ കളക്ടര്‍ ടി.വി. അനുപമയുമായി രാമനിലയത്തില്‍ കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് രാവിലെ 10 ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് സംഘം എറണാകുളത്തേയ്ക്ക് തിരിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അസിസ്റ്റന്‍്റ് ഡയറക്ടര്‍ ചഹത്ത് സിങ്, ഊര്‍ജവകുപ്പ് മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ നാര്‍സിറാം മീണ, ഗതാഗതമന്ത്രാലയം റീജ്യണല്‍ ഒഫീസര്‍ വി.വി. ശാസ്ത്രി എന്നിവരാണ് കേന്ദ്രസംഘത്തിലുണ്ടാവുക. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ ഡി ജി എം തങ്കച്ചന് കോ-ഓര്‍ഡിനേറ്റിംഗ് ഓഫീസറായി സംഘത്തെ അനുഗമിക്കും.
- Log in to post comments