Post Category
ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരള വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ 2015 ജൂണ്‍ 30 വരെയുള്ള മുച്ചക്ര വാഹന പദ്ധതിയിലേക്ക് ജനറല്‍ വിഭാഗത്തിലെ ഭിന്നശേഷിക്കാരായ അപേക്ഷകരുടെ ലിസ്റ്റ് www.hpwc.kerala.gov.inല്‍ പ്രസിദ്ധീകരിച്ചു. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ നല്കാത്തവര് ആഗസ്റ്റ് 18നകം അവ കോര്പ്പറേഷനിലെത്തിക്കണം. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ വില്ലേജ് ഓഫീസില്‍ നിന്ന് ആറ് മാസത്തിനുള്ളില്‍ ലഭിച്ച വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍: 0471 2347768, 7152, 7153, 7156, 7034379673
പി.എന്‍.എക്സ്.3465/18
date
- Log in to post comments