Skip to main content

ആയുര്‍വേദ പ്രശ്‌നോത്തരി രണ്ടാംഘട്ട മത്സരം ഇന്ന് (ഓഗസ്റ്റ് 9)

 

സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്‌ളേവിന്റെ പ്രചാരണാര്‍ത്ഥം ഭാരതീയ ചികിത്സാ വകുപ്പ് സ്‌കൂള്‍തലത്തില്‍ നടത്തുന്ന ആയുര്‍വേദ പ്രശ്‌നോത്തരിയുടെ രണ്ടാംഘട്ട മത്സരം ഇന്ന് (ഓഗസ്റ്റ് 9) നടക്കും.

എറണാകുളം സൗത്ത് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 11 നാണ് മത്സരം. പ്രാഥമികതല മത്സരങ്ങളില്‍ നിന്നും ജയിച്ചു വന്ന 25 ടീമുകള്‍ ഇവിടെ മാറ്റുരയ്ക്കും. എട്ട് ടീമുകള്‍ ഫൈനല്‍ റൗണ്ടിലേക്ക് കടക്കും. യോഗ്യത നേടുന്ന കുട്ടികള്‍ക്ക് പുരസ്‌കാരങ്ങളും പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. ആയുര്‍വേദവും ആരോഗ്യസംബന്ധിയായ പൊതുവിജ്ഞാനവും ആണ് മത്സര വിഷയം.   ഓഗസ്റ്റ് 16ന് രാവിലെ 10ന്    ജില്ലാ ആയുര്‍വേദ ആശുപത്രി അങ്കണത്തില്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ജേതാക്കള്‍ക്ക് എറണാകുളം മറൈന്‍ ഡ്രൈവില്‍ സെപ്തംബര്‍ 7

date