Skip to main content

ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ

തൃപ്പുണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താൽക്കാലികമായി നിയമിക്കുന്നു.

സംസ്‌കൃതം ഐശ്ചികവിഷയമായോ ഉപവിഷയമായോ എടുത്തിട്ടുള്ള ബിരുദം അല്ലെങ്കിൽ വിദ്ധ്വാൻ (സംസ്‌കൃതം) ശാസ്ത്ര ഭൂഷണം അല്ലെങ്കിൽ സംസ്‌കൃതത്തിലുള്ള മറ്റ് ഏതെങ്കിലും തത്തുല്യമായ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷ എഴുതുവാനും വായിക്കുവാനും ഉള്ള കഴിവ്പനയോല കൈയെഴുത്ത് പ്രതികൾ പകർത്തി എഴുതുവാനുള്ള പരിജ്ഞാനം (പ്രായോഗിക പരീക്ഷ മുഖേന പരിശോധിക്കുന്നതാണ്) എന്നിവയും വേണം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 12നു രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാരജാകണം.

പി.എൻ.എക്‌സ്. 1494/2023

date