Skip to main content

വ്യവസായ സെമിനാർ നാളെ

ആലപ്പുഴ: ബ്ലോക്ക് പ്രദേശത്ത് പുതിയതായി വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്ക് വ്യവസായ പദ്ധതികൾ പരിചയപ്പെടുത്തുകയും മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി സെമിനാർ നടത്തും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നാളെ (ഓഗസ്റ്റ് 10)ന് രാവിലെ 9.30നാണ് സെമിനാർ.  താൽപര്യമുള്ളവർ രാവിലെ 9.30ന് എത്തണമെന്ന്  വ്യവസായ വികസന ഓഫീസർ അറിയിച്ചു.

 

(പി.എൻ.എ. 2226/2018)

 

മുട്ടക്കോഴിക്കുഞ്ഞ് വിതരണം

 

ആലപ്പുഴ: ജില്ല വെറ്റിനറി കേന്ദ്രത്തിൽ നിന്ന് ഓഗസ്റ്റ് 13ന് രാവിലെ 10ന് 46-60 ദിവസം പ്രായമുളള സങ്കരയിനം മുട്ടക്കോഴി കുഞ്ഞുങ്ങളെ  കോഴി ഒന്നിന് നൂറ് രൂപ നിരക്കിൽ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവർ ജില്ലാ വെറ്റിനറി കേന്ദ്രവുമായി ബന്ധപ്പെടണം.ഫോൺ: 9961329641.

 

(പി.എൻ.എ. 2227/2018)

 

ഗവ പ്ലീഡർ ഓഫീസുകളുടെ നിർണായക ഇടപെടൽ

സർക്കാരിന് 67 ലക്ഷം കിട്ടി, കളക്ടർ ജീവനക്കാരനെ ആദരിച്ചു

 

ആലപ്പുഴ :  മാവേലിക്കരയിലെ  അഡീഷണൽ ഗവ.പ്ലീഡർമാരുടെ ഓഫീസിന്റെ നിർണായകമായ ഇടപെടലിനെ തുർന്ന്  സംസ്ഥാന സർക്കാരിന് 67 ലക്ഷം രൂപ തിരികെ ലഭിച്ചു.  ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി നൽകിയ നഷ്ടപരിഹാര തുകയിൽ  ബന്ധപ്പെട്ട കക്ഷികൾക്ക്  ലഭിച്ച അധിക തുകയാണ് മാവേലിക്കരയിലെ ഗവ പ്ലീഡർമാരുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്ന്  സർക്കാരിന്  തിരികെ കിട്ടിയത്.  ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്  സർക്കാർ കൊടുക്കുന്ന നഷ്ടപരിഹാര തുക കുറവാണെന്നുകാട്ടി കൂടുതൽ  തുക കിട്ടുന്നതിനായി ലാൻഡ് അക്വിസിഷൻ നിയമപ്രകാരം  കക്ഷികൾ കോടതിയിൽ എൽ.എ.ആർ കേസുകൾ ഫയൽ ചെയ്യുന്ന രീതിയാണ് ഇതോടെ പൊളിഞ്ഞത്.  

ഈ നിയമപ്രകാരം കക്ഷികൾ ഒമ്പതു മുതൽ 15 ശതമാനം വരെ  പലിശ സഹിതം  ഭീമമായ തുകയാണ്  കൈപ്പറ്റിയിരുന്നത്. ഇതുവഴി നഷ്ടപരിഹാരതുകയുടെ ഇരട്ടിയിലേറെ സംഖ്യ കക്ഷികൾക്ക് കിട്ടും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചില  കേസുകളിൽ  സബ്‌കോടതി വിധിപ്രകാരം തുക കോടതിയിൽ നിക്ഷേപിക്കുകയും, വിധിക്കെതിരെ ഹൈക്കോടതിയിൽ  അപ്പീൽ നൽകി കൂടുതൽ തുക കൈപ്പറ്റുന്ന രീതിയാണിത്. 

ഈ പ്രവണതക്കെതിരേയാണ്  ഗവ പ്ലീഡർമാരായ   പി. സന്തോഷിന്റെയും, എസ്. സോളമന്റെയും ഓഫീസ് ശക്തമായി ഇടപെട്ടത്. സീനിയർ ക്ലാർക്കായ രാജേഷിന്റെ നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ  ഇടപെടലിലൂടെ  സർക്കാരിന് 67 ലക്ഷം രൂപ  ഭൂമി ഏറ്റെടുത്തതിന്റെ് നഷ്ടപരിഹാരത്തുകയിൽ  അധിക തുകയായി ലഭിച്ചത്. ഗവ. പ്ലീഡർമാരുടെ ഓഫീസ് ജോലികൾക്ക് പുറമേ  രാജേഷും, മറ്റ് ജീവനക്കാരും ചേർന്ന്  ദിവസങ്ങളോളം നടത്തിയ  അധിക സമയപ്രവർത്തനങ്ങളിലുടെയാണ് ഇത്രയും വലിയ തുക കണ്ടെത്തി സർക്കാരിലേക്ക് തിരികെ പിടിച്ചത്.  മാവേലിക്കര സബ് കോടതിയിലെ 41 കേസുകളിൽ കക്ഷികൾ അമിതമായി കൈപറ്റിയ നഷ്ടപരിഹാര തുക അപ്പീൽ വിധി പ്രകാരം ആറു ശതമാനം വീതം  പലിശ സഹിതം  തിരികെ പിടിക്കുകയായിരുന്നു. ഈ പ്രവർത്തനങ്ങളുടെ വിവരം  ആലപ്പുഴ ജില്ല കലക്ടർ  എസ്. സുഹാസിനെ രേഖാമൂലം അറിയിച്ചു.  കലക്ടറേറ്റിൽ നടന്ന സ്യൂട്ട് കോൺഫറൻസിൽ രാജേഷിനെ പ്രശംസപത്രം നൽകി ആദരിച്ചു.

 

(പി.എൻ.എ. 2228/2018)

 

 

അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും സംഗമം

 

 

ആലപ്പുഴ: മുളക്കുഴ ഗ്രാമ പഞ്ചായത്തിന്റേയും വനിത ശിശുക്ഷേമ വകുപ്പിന്റേയും ആഭിമുഖ്യത്തിൽ മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും സംഗമം  ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം മിനി സുഭാഷ് അദ്ധ്യക്ഷയായി. മുളക്കുഴ പി എച്ച് സി മെഡിക്കൽ ആഫീസർ ഡോ. ഉഷ, ആയുർവേദ മെഡിക്കൽ ആഫീസർ ഡോ.ഹേമ എന്നിവർ ക്ലാസുകൾ നയിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ നിഷ സ്വാഗതവും കെ എസ് സുജാത നന്ദിയും പറഞ്ഞു.

 

(പി.എൻ.എ. 2229/2018)

 

യു .ഐ .ടി.യിൽ സ്‌പോട്ട് അഡ്മിഷൻ

 

ആലപ്പുഴ: കേരള സർവ്വകലാശാലയുടെ നിയന്ത്രണത്തിൽ മുളക്കുഴ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവർത്തിക്കുന്ന യു .ഐ .ടി .യിൽ ( യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ) ബി.കോം ടാക്‌സ് ,ബി ബി എ ഡിഗ്രി കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തണം. എസ് സി / എസ് ടി ,ഒ ഇ സി വിഭാഗ വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭ്യമാണ് .ഫോൺ .79027 24051

 

(പി.എൻ.എ. 2230/2018)

 

മുലയൂട്ടൽ വാരാചരണം

 

ആലപ്പുഴ:  ലോക മുലയൂട്ടൽ ദിനത്തോടനുബന്ധിച്ച് മുഹമ്മ പഞ്ചായത്തിൽ മുലയൂട്ടൽ വാരാചരണം നടത്തി. ശിശു സംരക്ഷണത്തിനും മുലയൂട്ടലിന്റെ ആവശ്യകത പൊതുജനങ്ങൾക്ക് ബോധ്യപ്പെടുത്തുന്നതിനും വേണ്ടി ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും ഉൾപ്പെടുത്തിയാണ് വാരാചരണം സംഘടിപ്പിച്ചത്. മുഹമ്മ കമ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റി ക്ലാസ് എടുത്തു. പങ്കെടുത്തവരിൽ നിന്നും തിരഞ്ഞെടുത്ത ആരോഗ്യമുള്ള അമ്മയ്ക്കും കുഞ്ഞിനും സമ്മാനവും നൽകി.

  മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാൽ വാരാചരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി. സതീശൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു രാജീവ്, ആര്യാട് ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കൊച്ചുത്രേസ്യാ ജെയിംസ് എന്നിവർ പങ്കെടുത്തു.

 

(പി.എൻ.എ. 2231/2018)

 

date