ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് : 25 കേസുകള്‍ പരിഗണിച്ചു
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ ചെയര്‍മാന്‍ അഡ്വ. പി കെ ഹനീഫ പരാതികള്‍ പരിഗണിച്ചു. കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുളള 25 കേസുകളാണ് കമ്മീഷന്‍ മുമ്പാകെ പരിഗണനയ്ക്ക് ലഭിച്ചത്. 20 കേസുകള്‍ സെപ്തംബര്‍ 26 കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. 5 കേസുകള്‍ ഉത്തരവിനായി മാറ്റിവെച്ചു.
കോഴിക്കോട് എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളിന് എന്‍.ഒ.സി ലഭിക്കുന്നതിന് സ്‌കൂള്‍ മാനേജര്‍ നല്‍കിയ അപേക്ഷ കാലതാമസം ഉണ്ടായി എന്ന കാരണം പറഞ്ഞ് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തിരിച്ചയച്ച നടപടി പുനഃപരിശോധിച്ച് സ്‌കൂളിന് എന്‍.ഒ.സി നല്‍കുന്നതിനുവേണ്ട നടപടി അടിയന്തരമായി സ്വീകരിക്കാനും സോഷ്യല്‍ മീഡിയ വഴി മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ വ്യാജ പ്രചരണം നടത്തിയതിന് അനീഷ് വിശ്വകര്‍മ്മ എന്നയാള്‍ക്കെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കിയതായും ചെയര്‍മാന്‍ പറഞ്ഞു.
- Log in to post comments