Post Category
ഓണാഘോഷം മുഖ്യവേദിയില്‍ പ്രോഗ്രാമുകള്‍ക്ക് അവസരം
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും ആഭിമുഖ്യത്തില്‍ ഈ മാസം 24 മുതല്‍ 29 വരെ കോഴിക്കോട് നടക്കുന്ന ഓണാഘോഷപരിപാടികളുടെ ഭാഗമായി മുഖ്യ വേദിയായ കോഴിക്കോട് ബീച്ചില്‍ പ്രധാന പരിപാടികള്‍ അവതരിപ്പിക്കുന്നതിന് സ്‌പോണ്‍സര്‍മാരെ തേടുന്നു. ടെലിവിഷന്‍ ചാനല്‍, എഫ്.എം റേഡിയോ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സ്‌പോണ്‍സര്‍ ചെയ്ത് നൃത്തം, സംഗീതം, മെഗാഷോപോലുളള പരിപാടികള്‍ അവതരിപ്പിക്കുന്നതിനും ചിത്രീകരിക്കുന്നതിനും മുഖ്യവേദിയില്‍ അവസരം നല്‍കും. താത്പര്യമുളളവര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961702406.
date
- Log in to post comments