Skip to main content

സപ്ലൈകോ ഓണം മേള 11 മുതല്‍

സപ്ലൈകോ ഓണം മേള ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം പരിസരത്ത് ആഗസ്റ്റ് 11 ന് ആരംഭിച്ച് ഉത്രാട ദിനമായ 24 വരെ തുടരും. ജില്ലാ തലത്തിലുളള മേളകള്‍ ഈ മാസം  10 നും  താലൂക്ക് തലത്തിലുളള മേളകള്‍ 16 നും അസംബ്ലി നിയോജക മണ്ഡലാടിസ്ഥാനത്തിലുളള മേളകളും, സപ്ലൈകോ ശാഖയോടനുബന്ധിച്ചുളള മേളകളും 20 നും ആരംഭിക്കും. ഓണത്തോടനുബന്ധിച്ചുളള വിലക്കയറ്റം തടയാനാണ് പ്രധാനമായും മേളകള്‍ ഒരുക്കുന്നത്. ഒരു നിയോജകമണ്ഡലത്തില്‍ ഒരു ഓണച്ചന്ത ഉറപ്പാക്കാന്‍ സ്‌പ്ലൈകോ ഔട്ട് ലെറ്റിനോട് ചേര്‍ന്നോ വേറിട്ടോ ആണ് മേളകള്‍ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കുളള കളിസ്ഥലവും, കുടുംബശ്രീയുടെയും, ഫിഷറീസ് വകുപ്പിന്റേയും നേതൃത്വത്തിലുളള ഫുഡ് കോര്‍ട്ടുകളും, പായസം മേളകളും, ജില്ലാതല മേളയുടെ ഭാഗമായൊരുക്കും. കൂടാതെ മില്‍മ, ഹോര്‍ട്ടികോര്‍പ്പ്, കേരളാ സോപ്‌സ്, കയര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ കീഴിലുളള സ്റ്റാളുകളും, മേളകളില്‍ ഉണ്ടായിരിക്കും. രാവിലെ 9.30 മുതല്‍ രാത്രി 8 വരെയാണ് മേളയുടെ പ്രവര്‍ത്തന സമയം.

date