Skip to main content

എലത്തൂരില്‍ ട്രെയിന്‍ യാത്രക്കാരെ ആക്രമിച്ച സംഭവം : ചികിത്സയിൽ കഴിയുന്നവരെ ജില്ലാ കലക്ടർ സന്ദർശിച്ചു 

 

എലത്തൂരിൽ ട്രെയിന്‍ യാത്രക്കാരെ ആക്രമിച്ച  സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരെ ജില്ലാ കലക്ടർ എ. ഗീത സന്ദർശിച്ചു. ആശുപത്രി സൂപ്രണ്ടുമായും വാർഡിലെ ആരോഗ്യ വിദഗ്ധരുമായും കലക്ടർ സംസാരിച്ചു. പൊള്ളലേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് അവർ പറഞ്ഞു. ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കളെ കലക്ടർ ആശ്വസിപ്പിച്ചു.

date