Skip to main content
ഫോട്ടോ-എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വരുന്ന കുതിര.

എന്റെ കേരളം പ്രദര്‍ശന വിപണന മേള സൗജന്യമായി കുതിര സവാരി ആസ്വദിക്കാം

 

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ എത്തുന്നവര്‍ക്ക് കുതിര സവാരി ആസ്വദിക്കാം. സന്ദര്‍ശകര്‍ക്കായി സൗജന്യമായാണ് കുതിര സവാരി ഒരുക്കുന്നത്. ഏപ്രില്‍ 10 മുതല്‍ 14 വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെയും വൈകീട്ട് മൂന്ന് മുതല്‍ രാത്രി ഒമ്പത് വരെയുമാണ് സൗജന്യമായി കുതിര സവാരി ലഭിക്കുക. ഒരേ സമയം ഏഴ് പേര്‍ക്ക് ഒന്നിച്ച് കുതിര സവാരി നടത്താം. രാജ, രാമു എന്നീ രണ്ട് ബ്രൗണ്‍ കുതിരകളാണ് സവാരി നടത്തുക. 200-ഓളം ശീതീകരിച്ച സ്റ്റാളുകളുള്ള മേളയില്‍ പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യം ലഭ്യമാണ്.

 

date