ജില്ലയിലെ ഏഴ് സ്മാര്‍ട്ട് വില്ലേജുകളുടെ ഉദ്ഘാടനം 10 ന് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പയ്യനടം, മംഗലംഡാം, നെന്മാറ-വല്ലങ്ങി, അയിലൂര്‍, അലനല്ലൂര്‍ 1, അലനല്ലൂര്‍ 2, അലനല്ലൂര്‍ 3 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഏപ്രില്‍ 10 ന് നിര്‍വഹിക്കും. 44 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച അലനല്ലൂര്‍ 1 വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം രാവിലെ 10 ന് നടക്കും. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാകും. വി.കെ. ശ്രീകണ്ഠന്‍ എം.പി വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷറ, അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്‍ബാന്‍, ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര പങ്കെടുക്കും. 44 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അലനല്ലൂര്‍ 3 വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം രാവിലെ 11 ന് നടക്കും. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാകും. വി.കെ. ശ്രീകണ്ഠന്‍ എം.പി വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷറ, അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ ബാന്‍, ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര പങ്കെടുക്കും. 44 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പയ്യനെടം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉച്ചക്ക് 12 ന് നടക്കും. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബുഷറ, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി, ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പങ്കെടുക്കും. നെന്മാറ-വല്ലങ്ങി വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകിട്ട് മൂന്നിന് നടക്കും. കെ. ബാബു എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് കെ. ബിനുമോള്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയന്‍, ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര, റീജിയണല്‍ എന്‍ജിനീയര്‍ എം. ഗിരീഷ് പങ്കെടുക്കും. അയിലൂര്‍ വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന് നടക്കും. കെ. ബാബുഎം.എല്‍.എ അധ്യക്ഷനാകും. രമ്യ ഹരിദാസ് എം.പി വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്നേഷ്, ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര, റീജിയണല്‍ എന്‍ജിനീയര്‍ എം. ഗിരീഷ് പങ്കെടുക്കും. മംഗലംഡാം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകിട്ട് അഞ്ചിന് നടക്കും. കെ.ഡി. പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാകും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ രമേഷ്, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. ചന്ദ്രന്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, പങ്കെടുക്കും.
- Log in to post comments