Post Category
വനസൗഹൃദ സദസ് മൂന്നാം ഘട്ടം ഇന്ന്
ജില്ലയിലെ വനസൗഹൃദ സദസ് മൂന്നാം ഘട്ടം ഇന്ന് (ഏപ്രില്‍ 13) രാവിലെ 10.30 ന് നെന്മാറ ജ്യോതിസ് റസിഡന്‍സിയില്‍ നടക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, രമ്യ ഹരിദാസ് എം.പി, എം.എല്‍.എമാരായ കെ. ബാബു, കെ.ഡി പ്രസേനന്‍, പി.പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, നെന്മാറ, കൊല്ലങ്കോട്, ആലത്തൂര്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി. ലീലാമണി, ആര്‍. ചിന്നക്കുട്ടന്‍, രജനി ബാബു, ടി.കെ ദേവദാസ്, വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, നെന്മാറ ഡി.എഫ്.ഒ കെ. മനോജ്, പാലക്കാട് സി.സി.എഫ്, ഇ.സി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments