Post Category
സംരംഭകത്വ പരിശീലന പരിപാടി
മൃഗസംരക്ഷണ വകുപ്പും മണ്ണാര്‍ക്കാട് മേഖലാ മൃഗസംരക്ഷണ കേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ മൃഗസംരക്ഷണ മേഖലയിലെ സംരംഭകര്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കും പുതിയതായി ഈ മേഖലയില്‍ താല്‍പര്യമുള്ള സംരംഭകര്‍ക്കും പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. പശു, ആട്, കോഴി വളര്‍ത്തല്‍ മേഖലകളില്‍ പ്രാവീണ്യം നേടിയ വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. കൂടാതെ ബാങ്കിങ് നബാര്‍ഡ് മേഖലയിലെ വിദഗ്ധരും പങ്കെടുക്കും. പരിശീലന പരിപാടിയുടെ തിയ്യതിയും സ്ഥലവും പിന്നീട് അറിയിക്കും. താല്‍പര്യമുള്ളവര്‍ 2018 ഓഗസ്റ്റ് 25നകം മണ്ണാര്‍ക്കാട് മേഖല മൃഗസംരക്ഷണ കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെടേണ്ട നമ്പര്‍ - 04924 223008
date
- Log in to post comments