Skip to main content
ഫോട്ടോ-എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ പുഷ്പമേള.

വര്‍ണാഭമായി പുഷ്പമേള മേളയെ ആകര്‍ഷകമാക്കി റോസ്, ജമന്തി, മുല്ല, മെലസ്റ്റോമ, ചൈനീസ് ബാള്‍സം, അഡീലിയം..

എന്റെ കേരളം പ്രദര്‍ശന വിപണനമേളയെ വര്‍ണാഭമാക്കി സഹകരണ വകുപ്പിന്റെ പുഷ്പമേള. പൂച്ചെടികള്‍, മരം-പച്ചക്കറി തൈകള്‍ ഉള്‍പ്പടെ വ്യത്യസ്തമായ നൂറിലധികം ചെടികളാണ് പുഷ്പമേളയെ വേറിട്ടതാക്കുന്നത്. വിപണനമേളയില്‍ ഏറ്റവുമധികം തിരക്കേറിയ സ്റ്റാളുകളിലൊന്നാണ് പുഷ്പമേളയുടേത്. വിവിധ ഇനം റോസ്, ജമന്തി, മുല്ല, മെലസ്റ്റോമ, ചൈനീസ് ബാള്‍സം, അഡീലിയം, ഇന്‍ഡോര്‍ പ്ലാന്റ്‌സ്, കാര്‍ണേഷ്യ, ഡയാന്തസ്, ഇലച്ചെടികള്‍, ഡാലിയ, സീസിയ, ജര്‍ബ്ര തുടങ്ങിയ ചെടികള്‍, തായ്‌ലന്റ് മാവ്, വിയറ്റ്‌നാം ഏര്‍ലി പ്ലാവ്, തായ്ലന്റ്, ഗംഗാബോണ്ടം തെങ്ങുകള്‍, ഒരു വര്‍ഷം കൊണ്ട് കായഫലം ഉണ്ടാവുന്ന വിവിധ ഇനം പപ്പായ, ചാമ്പക്ക, പേരക്ക, പ്ലാവ് തുടങ്ങിയവയും വിവിധ ഇനം പച്ചക്കറി തൈകളും വില്‍പ്പനക്കുണ്ട്. 20 രൂപ മുതല്‍ 350 രൂപ വരെ വിലയുള്ള ചെടികള്‍ മേളയില്‍ ലഭിക്കും. നെന്മാറ ബ്ലോക്ക് യുവ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്.

 

date