വെറ്ററിനറി സര്‍ജന്‍,പാരാവെറ്റ് നിയമനം
മൃഗസംരക്ഷണ വകുപ്പ് മുഖേന ജില്ലയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന് വെറ്ററിനറി സര്‍ജന്‍മാരേയും പാരാവെറ്റിനേയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.വെറ്ററിനറി സര്‍ജന്‍മാര്‍ ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായിരിക്കണം. പാരാവെറ്റ് തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ വി.എച്ച്.എസ്.സിയും വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സില്‍ സ്‌റ്റൈപ്പന്ററി ട്രെയിനിങ് സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഫാര്‍മസി ആന്റ് നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റില്‍ വി.എച്ച്.എസ്.സി അല്ലെങ്കില്‍ വി.ച്ച്.എസ്.സി വിജയവും എന്‍.എസ്.ക്യു.എഫ് ഡെയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍/ സ്മാള്‍ പൗള്‍ട്രി ഫാര്‍മര്‍ സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍ യോഗ്യത നേടിയവരും, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് ഉള്ളവരുമായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച് 15 ബുധനാഴ്ച രാവിലെ 10.30 ന് പൂര്‍ണ്ണമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. നിയമനം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസത്തേക്കോ ആയിരിക്കും.
- Log in to post comments