Skip to main content

രജിസ്‌ട്രേഷന്‍ വകുപ്പ് ഒറ്റ തവണ തീര്‍പ്പാക്കല്‍ 31 ന് അവസാനിക്കും

1986 ജനുവരി 1 മുതല്‍ 2017 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ വില കുറച്ച് കാണിച്ചതുമൂലം അണ്ടര്‍ വാല്യുവേഷന്‍ നടപടികള്‍ നേരിടുന്നവര്‍ക്ക് ഈ മാസം 31 നകം പ്രസ്തുത തുകയുടെ 30 ശതമാനം മാത്രം അടച്ച് റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകാം. എല്ലാ ദിവസവും പ്രത്യേക അദാലത്ത് കൗണ്ടര്‍ ഇതിനായി പ്രവര്‍ത്തിക്കുമെന്ന് മൂര്‍ക്കനാട് സബ് രജിസ്ട്രാര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ ആധാരം അണ്ടര്‍വാല്യുവേഷന്‍ നടപടികള്‍ നേരിടുന്നുണ്ടോ എന്ന് അറിയുന്നതിന് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ https://pearl.registration.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ 04933 202530 എന്ന നമ്പറില്‍ ലഭിക്കും.

date