Post Category
ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. മലപ്പുറം സൈനിക റസ്റ്റ് ഹൗസില്‍ വച്ച് നടന്ന സെമിനാറില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ കെ.എച്ച് മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടി നടപ്പിലാക്കുന്ന വിവിധ ക്ഷേമ പുനരധിവാസ പദ്ധതികള്‍, ' സ്വയം തൊഴില്‍ ടോപ്പ് അപ്പ് സബ്‌സിഡി സ്‌കീം'', പുതിയ പെന്‍ഷന്‍ പോര്‍ട്ടലായ ''സ്പര്‍ശ് ' എന്നിവയെ സംബന്ധിച്ച് ഹെഡ് ക്ലാര്‍ക്ക് സി.ജെ ജോസഫ് , വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ പി.പി പ്രസാദ് എന്നിവര്‍ ക്ലാസെടുത്തു.
date
- Log in to post comments