ഓണം-ബക്രീദ് ജില്ലാഫെയര്‍: മന്ത്രി പി. തിലോത്തമന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും
ജില്ലാ ഓണം-ബക്രീദ് ഫെയര്‍ ഇന്ന് (ആഗസ്റ്റ് 10) വൈകുന്നേരം ആറിന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ അളവുതൂക്ക വകുപ്പുമന്ത്രി പി. തിലോത്തമന്‍ തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്ത് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി ആദ്യ വില്പന നിര്‍വ്വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന, മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ്. ഗോപന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. സപ്ലൈകോ മേഖലാ മാനേജര്‍ ബി. ജ്യോതികൃഷ്ണ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ എം.പി ശ്രീലത നന്ദിയും പറയും. ഓണം-ബക്രീദ് ഫെയര്‍ ആഗസ്റ്റ് 10 മുതല്‍ ആഗസ്റ്റ് 24 വരെ നടക്കും. സപ്ലൈക്കോ സ്റ്റാളുകള്‍ക്കു പുറമെ കയര്‍ഫെഡ്, കുടുംബശ്രീ, ഹാന്‍ഡ് വീവ്, മത്സ്യഫെഡ് എന്നിവയുടെ സ്റ്റാളുകളും കുടുംബശ്രീ ഫുഡ്‌കോര്‍ട്ടും ഉണ്ടായിരിക്കും.
(കെ.ഐ.ഒ.പി.ആര്‍-1693/18)
- Log in to post comments