തീരസദസ്സ് സംഘാടക സമിതി യോഗം ചേർന്നു
നാട്ടിക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന തീരസദസ്സിന്റെ സംഘാടകസമിതി യോഗം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. തീരദേശ മേഖലയിലെ ജനങ്ങളുമായി സംവദിച്ച് അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പരിഹാരനടപടി സ്വീകരിക്കുകയും സംസ്ഥാന സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ തീരദേശ ജനവിഭാഗങ്ങളിൽ എത്തിക്കുകയുമാണ് ലക്‌ഷ്യം.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം ഏപ്രിൽ 23 മുതൽ മെയ് 25 വരെയാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 47 തീരദേശ മണ്ഡലങ്ങളിൽ വച്ചു നടത്തുന്ന പരിപാടിയിലൂടെ തീരദേശത്തെ കേൾക്കാനും ചേർത്ത് പിടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.
നാട്ടിക മണ്ഡലത്തിലെ തീരസദസ്സ് മെയ് 8ന് തളിക്കുളം സ്നേഹതീരം പാർക്കിൽ വച്ച് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സംഘടിപ്പിക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും
സ്വാഗതസംഘം രൂപീകരണ യോഗം സി സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് അധ്യക്ഷനായി. തൃശൂർ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ്, തളിക്കുളം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി റെജികുമാർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ, വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിത്ത്, വാർഡ് മെമ്പർമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ ടി അനിത, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം എൻ സുലേഖ, മത്സ്യഫെഡ്, എസ് എ എഫ്, ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജ്, ഫിഷറീസ് ഓഫീസർ പി ഐ ഫാത്തിമ, മറ്റ് ഫിഷറീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
- Log in to post comments