Skip to main content

ഒളശ്ശ അന്ധവിദ്യാലയത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ 

 

71-ാം സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഒളശ്ശ അന്ധവിദ്യാലയത്തിലെ കാഴ്ച ഇല്ലാത്ത പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ആഗസ്റ്റ് 15ന് രാവിലെ അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 1962 മുതല്‍ 2017 വരെ ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ നിന്നും പഠിച്ച് പുറത്തിറങ്ങിയ കാഴ്ച ഇല്ലാത്ത പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കാണ് പരസ്പരം കാണുവാനും ആശയങ്ങള്‍ പങ്കിടുന്നതിനും വേണ്ടി കൂട്ടായ്മ  സംഘടിപ്പിച്ചിട്ടുളളത്. വിശിഷ്ഠ വ്യക്തികളും ഈ കൂട്ടായ്മയില്‍ മുഖ്യ അതിഥികളാകും. സംഗമത്തോടനുബന്ധിച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ രൂപീകരണം, വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും. ഒളശ്ശ അന്ധവിദ്യാലയത്തില്‍ പഠിച്ച മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും രാവിലെ ഒന്‍പതിന് സ്‌കൂളില്‍ എത്തിച്ചേരണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു. 

(കെ.ഐ.ഒ.പി.ആര്‍-1700/18)

date