Skip to main content

ഓണക്കാല പ്രത്യേക പരിശോധന 

 

ലീഗല്‍ മെട്രോളജി വകുപ്പ് ഓണക്കാലത്ത് ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കി  അളവു തൂക്കവെട്ടിപ്പ് തടയുന്നതിന് പ്രത്യേക പരിശോധനകളും ബോധവല്‍ക്കരണ പരിപാടികളും ആഗസ്റ്റ് 14 മുതല്‍ 23 വരെ സംഘടിപ്പിക്കും. ജില്ലയില്‍ ഇതോടനുബന്ധിച്ച് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കും. അളവിലോ തൂക്കത്തിലോ ഉളള കുറവ്, വെട്ടിപ്പ് തുടങ്ങിയ ഉപഭോക്താക്കള്‍ക്കുളള എല്ലാവിധ പരാതികളും അറിയിക്കാം. ഉപഭോക്തൃ ബോധവത്ക്കരണത്തിന്റെ ഭാഗമായി വകുപ്പ് നല്‍കുന്ന സേവനങ്ങളെക്കുറിച്ച് വിവരം നല്‍കുന്ന വാഹനത്തില്‍ സജ്ജീകരിച്ച  മൊബൈല്‍ ഹെല്‍പ് ഡെസ്‌ക് ജില്ലയില്‍ ഉടനീളം പര്യടനം നടത്തും. മൊബൈല്‍ ഹെല്‍പ് ഡെസ്‌കില്‍ പൊതുജനങ്ങള്‍ വാങ്ങുന്ന എല്ലാ സാധനങ്ങളുടെയും തൂക്കം കൃത്യമായി അറിയുന്നതിനുളള സംവിധാനം ഒരുക്കും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ കണ്‍ട്രോള്‍  റൂം (0481 2582998), അസി. കണ്‍ട്രോളര്‍ ജനറല്‍ (8281698044), സീനിയര്‍ ഇന്‍സ്‌പെക്ടര്‍ (8281698045), ഇന്‍സ്‌പെക്ടര്‍ സര്‍ക്കിള്‍ 2 (8281698046),  അസി. കണ്‍ട്രോളര്‍ ഫ്‌ളയിംഗ്‌സ്‌ക്വാഡ് (8281968046) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. 

  (കെ.ഐ.ഒ.പി.ആര്‍-1703/18)

date