Post Category
ഫ്രീഡം ഫെസ്റ്റ് 2023 വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
ഓഗസ്റ്റ് 12 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023-ന്റെ വെബ്‌സൈറ്റ് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, ഡി.എ.കെ.എഫ് ജനറൽ സെക്രട്ടറി ടി. ഗോപകുമാർ തുടങ്ങിയർ സംസാരിച്ചു.
ഫ്രീഡം ഫെസ്റ്റ് 2023-ന്റെ ഭാഗമായി ഡിജിറ്റൽ ടെക്നോളജി, സ്റ്റാർട്ടപ്പുകളും ഇന്നൊവേഷനുകളും, ഇന്നൊവേഷനും സമൂഹവും, മെഡിടെക്, എഡ്യൂടെക്, മീഡിയാടെക്, ഇ-ഗവേണൻസ്, ഓപ്പൺ ഹാർഡ്വെയർ, ടെക്നോ-ലീഗൽ ഫ്രെയിംവർക്ക്, അഗ്രിടെക്, ഫിൻടെക്, ഇന്റർനെറ്റ് ഗവേണൻസ് തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് സെമിനാറുകളും ചർച്ചകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഫ്രീഡം ഫെസ്റ്റിന്റെ വെബ്‌സൈറ്റ് freedomfest2023.in ആണ്.
പി.എൻ.എക്‌സ്. 1755/2023
date
- Log in to post comments