Post Category
ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി സന്ദര്‍ശിച്ചു
മാരാരിക്കുളം ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര നീതി ആയോഗ് സംഘം മാരാരിക്കുളം ഗവ. ഹോമിയോ ഡിസ്പന്‍സറി സന്ദര്‍ശിച്ചു. ഡോ. റിഷിത മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഡോ. നേഹശര്‍മ ഉള്‍പ്പെട്ട സംഘമാണ് സന്ദര്‍ശനം നടത്തിയത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ജയനായരായണന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ശ്രീജിനന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇമ്മാനുവല്‍, ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി. സുമേഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ബാലരാജ് എന്നിവരും പങ്കെടുത്തു.
date
- Log in to post comments