സിവില്‍ സ്റ്റേഷനില്‍ എമര്‍ജന്‍സികെയര്‍ ക്ലിനിക്ക് തുടങ്ങി
സിവില്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന 2000 ത്തിലധികം ജീവനക്കാര്‍ക്കും ദിവസേന വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതു ജനങ്ങള്‍ക്കും പ്രാഥമിക വൈദ്യസഹായം നല്‍കുന്നതിന് ചികിത്സ സൗകര്യം ഉറപ്പു വരുത്തി താലൂക്ക് ഓഫീസില്‍ എമര്‍ജന്‍സി കെയര്‍ ക്ലിനിക്ക് ആരംഭിച്ചു. സബ് കലക്ടര്‍ വി.വിഘ്‌നേശ്വരി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അഡി തഹസില്‍ദാര്‍ ഇ അനിതകുമാരി അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ വി.ആര്‍ രാജേന്ദ്രന്‍, സൂപ്രണ്ട് സജീത് കുമാര്‍ എന്നിവര്‍ ക്ലിനിക്കില്‍ പരിശോധനയ്ക്ക് തുടക്കം കുറിച്ചു. എ.ഡി.എം ടി ജനില്‍കുമാര്‍, ഡപ്യൂട്ടി കലക്ടര്‍ ഷാമില്‍ സെബാസ്റ്റ്യന്‍, ഫിനാന്‍സ് ഓഫീസര്‍ എം.കെ രാജന്‍, ഡപ്യൂട്ടി ഡി.എം.ഒ ശ്രീകുമാര്‍, വിവിധ സര്‍വീസ്‌സംഘടനാ പ്രതിനിധികള്‍, സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ബുധന്‍, വെള്ളി ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം ക്ലിനിക്കില്‍ ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട 25 ജീവനക്കാര്‍ക്ക് പ്രഥമശുശ്രൂഷ പരിശീലനം നല്‍കും. സര്‍വീസ് സംഘടനകളും ജീവനക്കാരുമാണ് ക്ലിനിക്കിലേക്ക് ആവശ്യമായ വീല്‍ ചെയറുള്‍പ്പെടെയുള്ള വസ്തുക്കള്‍ നല്‍കിയത്. ജില്ലയില്‍ ആദ്യമായാണ് സര്‍ക്കാര്‍ ഓഫീസില്‍ എമര്‍ജെന്‍സി കെയര്‍ ക്ലിനിക്ക് ആരംഭിക്കുന്നത്. റവന്യൂ ജീവനക്കാരുടെ കൂട്ടായ്മയായ ടീം ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റിന്റെ (ഠഋഅങ) നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ് സഹകരണത്തോടെയാണ് ക്ലിനിക്ക് തുടങ്ങിയത്.
- Log in to post comments