Skip to main content

സപ്ലൈകോ ഓണം - ബക്രീദ് മേള നാളെ തുടങ്ങും

       സപ്ലൈകോ ഓണം - ബക്രീദ് ഫെയര്‍ ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയ ത്തില്‍ നാളെ (ആഗസ്റ്റ് 11) തുടങ്ങും. രാവിലെ 10 ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 14 വരെ നടക്കുന്ന മേളയ്ക്ക്  പുറമെ ഓരോ താലൂക്കുകളിലും മേളകളും അഞ്ച് വീതം ഓണം മാര്‍ക്കറ്റുകളും 25 ഓണം മിനി ഫെയറുകളും ആരംഭിക്കും. ഫെയറുകളുടെ പ്രവര്‍ത്തനസമയം രാവിലെ 9.30 മണി മുതല്‍ വൈകീട്ട് 8 മണി വരെയായിരിക്കും. 
    സബ്‌സിഡി സാധനങ്ങളും പൊതുവിപണി വിലയേക്കാള്‍ 60 ശതമാനം വിലക്കുറവില്‍ ലഭിക്കും. ശബരി സാധനങ്ങള്‍ 20 ശതമാനവും, നോണ്‍ മാവേലി ഇനങ്ങള്‍ 30 ശതമാനം വരെയും വിലക്കുറവില്‍ ലഭ്യമാകും. സബ്‌സിഡി സാധനങ്ങളുടെ വില്‍പ്പന ഓണ്‍ലൈന്‍ ബില്ലിംഗ്  മുഖേനയായതിനാല്‍ മാസത്തില്‍ ഒരു പ്രാവശ്യം സബ്‌സിഡി സാധനങ്ങള്‍ വാങ്ങിയവര്‍ക്ക് വീണ്ടും ലഭിക്കുകയില്ല.  എന്നാല്‍ മാവേലി സാധനങ്ങള്‍ പൊതു വിപണിയെക്കാളും കുറഞ്ഞ   ഫ്രീസെയില്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കും. ചെറുപയര്‍-70, ഉഴുന്ന്- 58, കടല- 43, വന്‍പയര്‍ -45, തുവരപ്പരിപ്പ്- 65, മുളക് -75, മല്ലി- 65, പഞ്ചസാര -22, കുറുവ -25, പച്ചരി -23.00, വെളിച്ചെണ്ണ 500 മില്ലി -46  എന്നിങ്ങനെയാണ് സബ്‌സിഡി സാധനങ്ങളുടെ വില. 
      ഓണംഫെയറില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സ്റ്റാളുകളും, ഉണ്ടാകും. 20 ശതമാനം വരെ വിലക്കുറവില്‍ പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പും ഫിഷറീസ് വകുപ്പിന്റെ ഫുഡ് കോര്‍ട്ട്, കുടുംബശ്രീയുടെ പായസം മേള, കൂടാതെ മില്‍മ, കയര്‍ കോര്‍പ്പറേഷന്‍, കേരളാ സോപ്പ്‌സ് എന്നിവരുടെ ഉല്‍പ്പന്നങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും. ഉപഭോക്താക്കള്‍ക്കായി സപ്ലൈകോ ആകര്‍ഷകമായ സമ്മാനപദ്ധതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  2000  രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 100 രൂപയുടെ ഒരു ഉറപ്പായ സമ്മാനം, ദിവസമുള്ള നറുക്കെടുപ്പിലൂടെ 500 രൂപയ്ക്കുള്ള സമ്മാനങ്ങള്‍ 2 പേര്‍ക്ക് നല്‍കും.  കൂടാതെ 1500 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്നും നറുക്കെടുത്ത് വിജയിക്കുന്ന ഒരാള്‍ക്ക് 5 പവന്‍ വീതവും, 2പവന്‍ വീതം 2 പേര്‍ക്കും, ഒരു പവന്‍ വീതം 3 പേര്‍ക്കും സമ്മാനമായി നല്‍കും.
ഉത്സവ സമ്മാനം നല്‍കുന്നതിനായി 1000 രൂപ, 2000 രൂപ വിലയുള്ള രണ്ട് തരം ഓണം ഗിഫ്റ്റ് വൗച്ചറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ 1100 രൂപ വിലയുള്ള 18 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് 950 രൂപയ്ക്ക് ലഭ്യമാക്കും.  മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മറ്റു അധിക ചിലവുകളില്ലാതെ കിറ്റുകള്‍ എത്തിച്ചുനല്കുന്നതാണ്.  ഗിഫ്റ്റ് വൗച്ചര്‍, ഓണകിറ്റ് എന്നിവയ്ക്ക് സപ്ലൈകോ ഓഫീസുകള്‍ മുഖേനയോ, ഓണ്‍ ലൈനായി ംംം.ൗെുുഹ്യരീസലൃമഹമ.രീാ എന്ന വെബ്ബ് സൈറ്റ് മുഖേനയും ബുക്ക് ചെയ്യാം.

date