Post Category
മെഡിക്കല്‍ ടീം സജ്ജം
കൊച്ചി: ഇടുക്കി, ഇടമലയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ആരംഭിച്ചിട്ടുളള ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനും ആവശ്യാനുസരണം ഔഷധങ്ങള്‍ വിതരണം നടത്തുന്നതിനും ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി സജ്ജമാക്കിയിട്ടുളള ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുളള മെഡിക്കല്‍ ടീം ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും, ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ട് ഔഷധങ്ങള്‍ വിതരണം നടത്തുകയും ചെയ്യുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അടിയന്തിര സാഹചര്യം ഉണ്ടാകുമ്പോള്‍ ഇനി പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 9446343066, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ 9447378257, മെഡിക്കല്‍ ഓഫീസര്‍ 9446813737, 9495882826, 9446820304.
date
- Log in to post comments