Post Category
ഉദയം അന്തേവാസികൾക്ക് വസ്ത്രങ്ങൾ നൽകി
ഉദയം ഹോമുകളിലെ അന്തേവാസികൾക്ക് വസ്ത്രങ്ങൾ നൽകി. ജില്ലാ നിയമസഹായ അതോറിറ്റിയും അഡോറേ സന്നദ്ധ സംഘടനയും ചേർന്നാണ് വസ്ത്രങ്ങൾ നൽകിയത്. അഡീഷണൽ ജില്ലാ ജഡ്ജ് സാലിഹ് കെ.ഇ പരിപാടി ഉദ്ഘാടനം ചെയ്തു.
ചേവായൂർ ഉദയം ഹോമിൽ നടന്ന ചടങ്ങിൽ ജില്ലാ നിയമസഹായ അതോറിറ്റി സബ് ജഡ്ജ് ആന്റ് സെക്രട്ടറി ഷൈജൽ എം.പി അധ്യക്ഷത വഹിച്ചു. അഡോറേ ഡയറക്ടർ നർഗീസ് ബീഗം മുഖ്യാതിഥിയായി. ഉദയം പ്രൊജക്റ്റ് സ്പെഷൽ ഓഫീസറും ഡെപ്യൂട്ടി കലക്ടറുമായ അനിതകുമാരി, ഉദയം പ്രൊജക്റ്റ് സ്പെഷൽ ഓഫീസർ ഡോ ജി രാഗേഷ്, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ സജീർ, സഹീദ സാലിഹ്, ശശി എന്നിവർ സംസാരിച്ചു.
date
- Log in to post comments